Monday, October 19, 2009

പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.

പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

15 comments:

 1. ഇനിയിതൊന്നും ഇങ്ങനെ ഉണ്ടാവില്ലാല്ലേ?:(

  ReplyDelete
 2. ഡാ നാട്ടില്‍ ഞാന്‍ വരുമ്പോള്‍ ഞാനും ഒന്ന് പോകുന്നുണ്ട്
  നമ്മുടെ അടുത്തുള്ള സ്ഥലമായിട്ടും ഇത് വരെ പോയിട്ടില്ല
  ഫോട്ടോസ് കിടിലന്‍

  ReplyDelete
 3. പ്രകൃതി രമണീയം .....ഇതിനെ മനുഷ്യകരങ്ങള്‍ തച്ചുടക്കാതെ ഇരുന്നെങ്കില്‍ ......

  ReplyDelete
 4. മനോഹരമായ സ്ഥലങ്ങള്‍..കാണണമെന്നു തോന്നുന്നു. നന്നായിരിക്കുന്നു പോസ്റ്റ്‌.

  ReplyDelete
 5. ആഗ്നേയ : അങ്ങനെ ആകാതിരിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. എത്ര നന്നായി നോക്കി എന്ന് പറഞ്ഞാലും ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുമല്ലോ
  captain Haddok, seek my fase, Pattepadamramji, ഭൂതത്താന്‍ : നന്ദി.
  കുറുപ്പ് : കുറുപ്പേ വേഗം വിട്ടോ. താജു കാര്‍ തുടങ്ങിയാല്‍ പിന്നെ രക്ഷ ഇല്ല.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. പാതിരാമണലില്‍ ക്യാമ്പുകളും യോഗങ്ങളുമൊക്കെ നടത്താനുള്ള സൗകര്യം ഉണ്ടായിരുന്നതായി ഒരോര്‍മ്മ. അതിനേക്കുറിച്ച് എന്തെങ്കിലും..??

  ReplyDelete
 9. പാതിരാമണല്‍ എന്ന പേരിന് പിന്നില്‍ എന്തെങ്കിലും?

  ReplyDelete
 10. കൊള്ളാം. നല്ല ചിത്രങ്ങള്‍.

  ReplyDelete
 11. തള്ളേ, റേഞ്ച് മാറ്റി പിടിച്ചോ?
  :)
  എന്തായാലും പോസ്റ്റ് നല്ലത് തന്നെ!

  ReplyDelete
 12. കൊള്ളാലോ ഈ സ്ഥലം.

  ReplyDelete
 13. ബിനോയ്‌, ഇപ്പോള്‍ അങ്ങനെ ക്യാമ്പുകള്‍ ഒന്നും നടത്താരില്ലാ...അടുത്തുള്ള കോളേജില്‍ നിന്നും പണ്ട് കുട്ടികള്‍ വരുമായിരുന്നു.
  പാവത്താന്‍, കുമാറേട്ടാ, നന്ദി.
  അരുണ്‍ ചേട്ടാ, നന്ദി. കലിയുഗ വരദന്‍ കസറുന്നുണ്ട്‌ കേട്ടോ.ആശംസകള്‍.
  അരീകോടന്‍ മാഷെ, ഒരു കഥ അതിനു പിന്നില്‍ കിടന്നു കളിക്കുന്നുണ്ട്..അത്ര കൃത്യം അല്ലാത്തതിനാല്‍ ആണ് എഴുതാഞ്ഞത്. ഏതോ ഒരു നമ്പൂതിരി കടവില്‍ കുളിക്കാന്‍ വൈകിട്ട് ഇറങ്ങിയെന്നോ മറ്റോ ആണ് അതിന്റെ തുടക്കം..അറിഞ്ഞാല്‍ ഞാന്‍ ഉടന്‍ പറഞ്ഞു തരാമേ

  ReplyDelete