ഓഫീസിലെ ജോലി തിരക്കുകളില്‍ നിന്നും, മലയാളിയുടെ അലസതയെ തഴുകി ഉണര്‍ത്തുന്ന ഇടവപ്പാതി മഴയില്‍ നിന്നും ഒരു ചെറിയ ഒളിച്ചോട്ടം. കേരളത്തിന്റെ നഷ്ട സൌന്ദര്യം ആയ പദ്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും ഉള്ളപ്പോള്‍ പറ്റിയ വേറെ സ്ഥലം തേടി സമയം കളയേണ്ട കാര്യം ഇല്ലല്ലോ. മനസ് അറിഞ്ഞ പോലെ, പ്രകൃതിയുടെ അനുഗ്രഹാശിസുകളോടെ ഒരു യാത്ര. തെക്കന്‍ കേരളം ഇടവപ്പാതിയില്‍ കുതിരുംബോളും വഴി നീളെ വെയില്‍ ചൊരിഞ്ഞു പ്രകൃതി തന്റെ ഭാഗം ഭംഗിയാക്കി.
കേരളീയ വസ്തു വിദ്യയുടെ നേര്‍ കാഴ്ച ആണ് നാനൂറു വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കം ഉള്ള ഈ കൊട്ടാരമുത്തച്ഛന്‍. മാര്‍ത്താണ്ഡ വര്‍മയിലും, ധര്‍മ രാജയിലും വര്‍ണിച്ചിരിക്കുന്ന ചരിത്ര മുഹൂര്തങ്ങള്‍ക്ക് ഈകൊട്ടാരം ആണ് സാക്ഷ്യം വഹിച്ചത്.
കേരം തിങ്ങുന്ന ഈ കൊട്ടാര വളപ്പ് ഇപ്പോളും കേരള സര്‍ക്കാരിന്റെ മേല്‍ നോട്ടത്തില്‍ ആണ്.
കോട മഞ്ഞു ഇറങ്ങുന്ന സഹ്യന്റെ ദൃശ്യം ഈ കൊട്ടാരത്തില്‍ ഇരുന്നു ആസ്വദിക്കുന്നത് തന്നെ മനസിന് കുളിര്‍മ നല്‍കും.
അസ്തമനം കാണാന്‍ കൃത്യ സമയത്ത് തന്നെ കന്യാകുമാരിയില്‍ ഹാജര്‍.
തിരുവള്ളുവരുടെ ഈ ഭീമാകാരന്‍ പ്രതിമയുടെ മുകളിലൂടെ ആണ് സുനാമി തിരകള്‍ ചീറി അടുത്തത് എന്നോര്‍ത്തപ്പോള്‍ അവിശ്വസനീയത കലര്‍ന്ന ഒരു ഉള്‍ക്കിടിലം.
ആളൊഴിഞ്ഞ വിവേകാനന്ദ പാറയുടെ ഒരു ദൃശ്യം (തിരുവള്ളുവര്‍ പ്രതിമയില്‍ നിന്നും)
അസ്തമന സൂര്യനെയും സഞ്ചാരികളെയും യാത്രയാക്കി വിഷമിക്കാന്‍ ഒരുങ്ങുന്ന വിവേകാനന്ദ പാറയും വള്ളുവര്‍ പ്രതിമയും...........നല്ലൊരു നാളെക്കായി.....
വളരെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം, ബൂലോഗത്ത് വീണ്ടും സജീവമാകാന്‍ ഉള്ള ആഗ്രഹത്തോടെ.....
ReplyDeletealiyaaa, sooper aayittundu ketto. :)
ReplyDeleteAjayan
യാത്രാവിവരണം നന്നായിരുന്നു.ചിത്രങ്ങള്‍ കുറച്ചുകൂടെ വലുതാക്കാമായിരുന്നു.
ReplyDeleteനന്നായിരുന്നു ഈ യാത്രാവിവരണം ...
ReplyDeleteNew post ittal just oru mail aychenkilum parayamayirunu.:(.Allelum ennodu parayan matram njan ara?:(.Nice pictures.GOd bless u
ReplyDeletehttps://minnaminni.wordpress.com