റോഡിനും ആശാന്റെ വീടിനും ഇടക്കായി ചെറിയ ഒരു പുരയിടം ഉണ്ടായിരുന്നു. ആശാന്റെ വീട്ടിലേക്കുള്ള വഴി അതിലൂടെ ആണ്. കറവക്കാരന്‍ കുറുപ്പ് ചേട്ടന്റെ ആണ് ആ സ്ഥലം. പശുവിനു തിന്നാനുള്ള പുല്ലു ആണ് ആ പറമ്പില്‍ പ്രധാനം ആയി ഉണ്ടായിരുന്നത്. കൂടാതെ ഒന്നു രണ്ടു പറങ്കി മാവുകളും കുറച്ചു തെങ്ങുകളും കൂടെ അവിടെ സ്ഥാനം പിടിച്ചിരുന്നു. വഴി അതിലൂടെ ആയിരുന്നെങ്കിലും ഞാന്‍ മിക്കവാറും കളരി കഴിഞു വീട്ടില്‍ പോകുന്നത് ചേട്ടന്റെ വീട് വഴിയാണ്. പേര, അമ്പഴം തുടങ്ങി കുറെ മരങ്ങള്‍ അവിടെ എനിക്കായി കാത്തു നില്‍പ്പുണ്ടെന്നതയിരുന്നു കാരണം.
ആശാന്‍ കളരിയില്‍ ഉച്ചക്ക് ചോറ് കൊണ്ടു വരുന്നതു ഞങ്ങള്‍ മൂന്ന് പേരായിരുന്നു. എന്നെ കൂടാതെ വര്‍ക്കിച്ചന്‍, ശുപ്പന്‍ എന്നിവര്‍. ഉച്ചക്ക് ക്ലാസ്സ് വിട്ടിട്ടു ആശാന്‍ പോയി വരുന്ന വരെ ഞങ്ങള്‍ മൂന്ന് പേര്‍ ആ ചുറ്റുവട്ടതുള്ളവര്‍ക്ക് മന സമാധാനം കളഞ്ഞു കൊണ്ടു അറുമാദിച്ചു പോന്നു. ഞങ്ങളുടെ ശല്യം കൂടുതലും സഹിക്കേണ്ടി വന്നത് കുറുപ്പ് ചേട്ടന്റെ വീട്ട്കാര്‍ക്ക് ആയിരുന്നു.
അങ്ങനെ ഒരു ഉച്ച സമയം. ഞങ്ങളുടെ മേച്ചില്‍പ്പുറം കുറുപ്പ് ചേട്ടന്റെ പറമ്പ്. മാവില്‍ നിറയെ മാങ്ങകള്‍ പഴുത്തു കിടക്കുന്നു. അതും ഞങ്ങളെ പോലെ ചിലര്‍ സ്ഥിരം മേയുന്ന പറമ്പില്‍....ആരെങ്കിലും കണ്ടാല്‍ നമുക്കല്ലേ നാണക്കേട്. അതുകൊണ്ട് നെഞ്ചും വിരിച്ചു കിടക്കുന്ന ആ പറങ്കി ഫലങ്ങളെ എത്രയും പെട്ടെന്ന് താഴെ എത്തിക്കേണ്ടത് ആ ആശാന്‍ കളരിയിലെ സകല ആണ്‍ തരികളുടെയും പ്രതി നിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ കടമയായി ഏറ്റെടുത്തു. കശുമാങ്ങ തിന്നു മടുത്ത സമയമായതിനാല്‍ തിന്നണം എന്നില്ല. ചുമ്മാ പറിച്ചിടണം. ചെറിയൊരു കൃമികടി.അത്രേ ഉള്ളൂ.പതിവു പോലെ മരത്തില്‍ ഞാന്‍ ആഞ്ഞു കയറി. താഴെ നിന്നും മാങ്ങകളുടെ ലൊക്കേഷന്‍ പറഞ്ഞു തരാന്‍ ശുപ്പനും വര്‍ക്കിയും. അവര്‍ വിളിചു പറയുന്ന പറങ്കികളെ ഓരോന്നായി ഞാന്‍ കൊന്നു വീഴ്ത്തി. ആവേശം മൂത്ത് അവന്മാര്‍ വിളിച്ചു പറയുന്നതു, ഞാന്‍ കയറുന്ന ഉയരം അനുസരിച്ച് ഉച്ചത്തില്‍ ആയിക്കൊണ്ടിരുന്നു.
ഉച്ചക്ക് ഊണും കഴിഞ്ഞു ചെറിയ ഒരു മയക്കത്തിലേക്ക് വീഴുകയയിരുന്ന കുറുപ്പ് ചേട്ടന്‍ അപ്പുറത്തെ ഈ ബഹളം കേട്ടു പുറത്തിറങ്ങി. നോക്കുമ്പോള്‍ മണ്ടി നടന്നു അണ്ടി ശേഖരിക്കുന്ന എന്റെ സഹ പ്രതികളെ ആണ് കാണുന്നത്. ഭാര്യ ഇന്നു രാവിലേം പറഞ്ഞതെ ഉള്ളൂ..ആ ഇരണം കേട്ട പിള്ളേര് വരുന്നതിനു മുന്പ് പറമ്പില്‍ നിന്നും അണ്ടിയെല്ലാം പറിച്ചോണ്ട് വരണമെന്ന്. കലി കയറിയ കുറുപ്പ് ചേട്ടന്‍ നിക്കെടാ അവിടെ എന്നും പറഞ്ഞു പറമ്പിലോട്ടു പാഞ്ഞു. ചുവപ്പ് കണ്ട പോര്‍ കാളയെപ്പോലെ പാഞ്ഞു വരുന്ന കുറുപ്പുചെട്ടനെ കണ്ടു കിട്ടിയ സമ്പാദ്യമെല്ലാം വലിച്ചെറിഞ്ഞു അവന്മാര്‍ രണ്ടും രണ്ടു വഴിക്ക് പാഞ്ഞു. ഓടി മാവിന്റെ ചുവട്ടിലെത്തിയ കുറുപ്പ് ചേട്ടന്‍ ആശ്വസിച്ചു.ഭാഗ്യം പെറുക്കിയ അണ്ടി എല്ലാം ഇട്ടിട്ടാണ് കുരുപ്പുകള്‍ ഓടിയത്. സമാധാനം ആയി. മരത്തില്‍ കേറാതെ കഴിഞ്ഞു . ഇനി വല്ലതും മുകളില്‍ ഉണ്ടോ എന്നറിയാന്‍ മുകളിലോട്ട് നോക്കിയ ചേട്ടന്‍ കണ്ടത് ഭീമന്‍ പാണ്ട ഇരിക്കുന്നപോലെ താഴേക്ക് തുറിച്ചു നോക്കി കൊണ്ടു ഇരിക്കുന്ന എന്നെ ആണ്.
സ്വതവേ കുറുപ്പ് ചേട്ടന് എന്നെ ഭയങ്കര സ്നേഹം ആണ്. ഞാന്‍ അവരുടെ വേലിക്ക് അകത്തു കടക്കുന്നതു കണ്ടാല്‍ ഉടനെ പോ പട്ടീ പോ എന്ന് പറഞ്ഞു ചില ചെത്തല പട്ടിയെ ഓടിക്കുന്നപോലെ എന്നെ സമീപിക്കുന്ന അങ്ങേരെ എനിക്കും ഭയങ്കര കാര്യമാ. എന്നെ കണ്ട ഉടനെ അങ്ങേര്‍ക്കു ഹാല്‍ വീണ്ടും ഇളകി. നിന്നെ കുറെ നാളായി ഞാന്‍ നോക്കി നടക്കെരുന്നു. ഇറങ്ങി വാടാ ഇവിടെ എന്ന് ചേട്ടനും. നിന്നേം ഞാന്‍ കുറെ നാളായി നോക്കി നടക്കെരുന്നു പോടാ പട്ടീ എന്ന് ഞാനും. കലി കയറിയ ചേട്ടന്‍ അറിയാവുന്ന വാക്കുകള്‍ മുകളിലോട്ടും ഗുരുക്കന്മാരെ മനസ്സില്‍ ധ്യാനിച്ച് അറിയാവുന്ന വാക്കുകള്‍ താഴോട്ട് ഞാനും വിട്ടോണ്ടിരുന്നു. എനിക്കാണേല്‍ കൈ, കാല്‍ ഒക്കെ കഴക്കാന്‍ തുടങ്ങി. അറ്റ കൈ ആയി ഞാന്‍ ആ നമ്പര്‍ ഇറക്കി. "മര്യാദക്ക് പോയില്ലേല്‍ അന്ന് കണ്ട മറ്റേ കാര്യം ഞാന്‍ എല്ലാരോടും പറഞ്ഞു കൊടുക്കും". ഇത്തവണ ചേട്ടന്‍ ഞെട്ടി. "നീ പറയുമോ". "ഞാന്‍ പറയും ". ആഹാ നിന്നെ ഇറക്കാന്‍ എനിക്കറിയാം എന്നും പറഞ്ഞു കൊണ്ടു ചേട്ടന്‍ മാങ്ങാ പറിക്കുന്ന വലിയ വാരി (നീണ്ട വടി.അറ്റത്ത് ചെറിയ ഉടക്ക് ഉള്ളത്) എടുത്തു കൊണ്ടു വന്നു. ഇപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു. എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്ന എന്നെ ആ കശ്മലന്‍ പപ്പായ കുത്തുന്ന പോലെ കുത്തി താഴെ ഇടാന്‍ നോക്കി.ഭാഗ്യത്തിന് എന്റെ കാലിന്റെ താഴെ വരെ അത് എത്തുന്നുള്ളൂ.എന്നാലും എന്റെ പാദത്തില്‍ ഉന്നം വെച്ചാണ് അങ്ങേരുടെ നില്‍പ്പ്. പോള്‍ വോള്‍ട്ട് ചാടുന്ന വടിയും പിടിച്ചു ധ്യാനിച്ച് നില്ക്കുന്ന ബൂബ്ക്കയെപ്പോലെ നില്ക്കുന്ന അങ്ങേരെ കണ്ടപ്പോള്‍ പെട്ടെന്ന്‍ എനിക്ക് ഒരു ഐഡിയ തോന്നി. ദൈവം ജന്മനാ തന്നിട്ടുള്ള ജൈവയുധം എടുത്തു പ്രയോഗിക്കുക തന്നെ.എന്റെ കാല്‍ പാദം ധ്യാനിച്ച് നിന്ന കുറുപ്പ് ചേട്ടന് കാര്യങ്ങള്‍ മനസിലായി വരുന്നതിനു മുന്പ് തന്നെ എന്റെ പരി പാവനമായ മൂത്രം അങ്ങേരുടെ തല വഴി മുഘതൂടെ താഴേക്ക് ഒലിച്ചിറങ്ങി. കണ്ണ് നീറിയത്തില്‍ നിന്നും , മൂക്കില്‍ നേരിട്ടെത്തിയ മണത്തില്‍ നിന്നും, വായിലെ ഉപ്പ് രുചിയില്‍ നിന്നും, മുഘത്തെ പൊള്ളലില്‍ നിന്നും ചേട്ടന് തനിക്ക് നേരിട്ട അപകടത്തെ പറ്റി തിരിച്ചറിവ് ആകുംബോളെക്കും ഞാന്‍ ഇറങ്ങി ആശാന്റെ വീട് കടന്നിരുന്നു. വാരി ദൂരെ വലിച്ചെറിഞ്ഞു ചേട്ടന്‍ നേരെ അടുത്ത കുളത്തിലേക്കും.
കറുപ്പു ചേട്ടന്റെ പരാതിയില്‍ നല്ല പെട പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തി കൊണ്ടു അങ്ങേരു എനിക്കെതിരെ പരാതി കൊടുത്തില്ല. ഞാന്‍ "മറ്റെക്കാര്യം" പറയും എന്നോര്‍ത്താണോ അതോ വീട്ടിലെ കുളി സോപ്പും അലക്ക് സോപ്പും തീരുന്നവരെ കുളത്തില്‍ ഇറങ്ങി കുളിച്ചതിന്റെ ക്ഷീണം കാരണമാണോ എന്തോ.
(ഞാന്‍ ഉദ്ദേശിച്ച "മറ്റേ കാര്യം" ചേട്ടന്‍ പാലില്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടതായിരുന്നു. ചേട്ടന്‍ അതിന് എന്തിനാ ഇത്ര ഞെട്ടിയത് എന്ന് മനസിലായില്ല. ഇനി ഞാന്‍ അമ്പഴം പറിക്കാന്‍ കേറിയപ്പോള്‍ കണ്ട കാര്യമാണേല്‍, കൊച്ചയതിനാല്‍ ഞാന്‍ അത് അത്ര കാര്യമാക്കിയില്ല എന്ന് അങ്ങേര്‍ക്കു മനസിലായിട്ടില്ല. പാവം. പിന്നെ എന്തായാലും ഞാന്‍ അങ്ങേരുടെ വീട് വഴി പോക്ക് നിര്ത്തി. അങ്ങേരു എന്റെ മുന്നിലൂടെ ഉള്ള പോക്കും)

കളരി അഭ്യാസങ്ങള്‍ ഇനിയും ഏറെ ഉണ്ടെങ്കിലും ഇനിയും അത് പറഞ്ഞോണ്ടിരുന്നാല്‍ അത് പട്ടാളം കുട്ടന്‍ ചേട്ടന്‍ "പണ്ട് ആര്‍മിയില്‍ ആയിരുന്നപ്പോള്‍" എന്ന് പറയുന്ന പോലെ ആയിപ്പോകും. എന്നാലും സമയം കിട്ടും പോലെ ഞാന്‍ ആ നല്ല കാലത്തേ പറ്റി ഇനിയും പറഞ്ഞോണ്ടിരിക്കും...നമ്മളോടാ കളി.
ReplyDeleteഅഭ്യാസങ്ങള്‍ കൊള്ളാമല്ലോ :)
ReplyDelete(അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക)
അന്നു കുറുപ്പ് ചേട്ടന്‍ ബാക്കി വെഛ്തു കാരണം ഇന്നു ഞങ്ങക്കു ഈ ബ്ലൊഗ് വായിക്കാന്‍ പറ്റി. കുറുപ്പ് ചേട്ടനു ഒരായിരം നന്ദി....:)
ReplyDeleteഇതു വായിചപ്പോ എനിക്കും ഒരു ബ്ലോഗറാകാന്‍ ആഗ്രഹം,ഞാന്‍ ബ്ലോഗറായിട്ട് അറിയിക്കാവേ,,! എന്ടെ ആശാനെ എന്നെ ഒന്നു അനുഗ്രഹിക്കണെ..ഇപ്പോ എനിക്കു ജിമെയില്‍ ഇല്ല കേട്ടോ..അടുത്ത ബ്ലോഗ് വായിക്കുംബോള്‍ അറിയിക്കാവെ...
ReplyDeleteമറ്റേ കാര്യം..... കൊള്ളാമല്ലോ!
ReplyDelete"ഇനി ഞാന്‍ അമ്പഴം പറിക്കാന്‍ കേറിയപ്പോള്‍ കണ്ട കാര്യമാണേല്‍, കൊച്ചയതിനാല്‍ ഞാന്‍ അത് അത്ര കാര്യമാക്കിയില്ല എന്ന് അങ്ങേര്‍ക്കു മനസിലായിട്ടില്ല. പാവം". പാവം ഈ വരികള്‍ വായികുമ്പോള്‍ തന്നെ എന്‍റെ കൂട്ടുകാരന്‍റെ സ്വഭാവം എല്ലാവര്‍ക്കും മനസിലാകും. അടുത്ത പോസ്റ്റ് ഈ വരികളുടെ വിവരണം ആകും എന്ന് പ്രതീക്ഷിക്കുന്നു . ഇങ്ങിനെ ഓരോന്നായി പോരട്ടെ. പിന്നെ പട്ടാളം കുട്ടന്‍ ചേട്ടന്‍ ആരാ??അറിയാവുന്ന വല്ലവരും ആണോ ?
ReplyDeleteശ്രീ, Reini: അഭിപ്രായങ്ങള്‍ക്കു നന്ദി
ReplyDeleteപുതിയ കൂട്ടുകാരാ: സ്വാഗതം, ആശംസകള്‍.
മിന്നാമിന്നി,ശിവാ ചേട്ടാ, അയ്യേ നിങ്ങള്‍ എന്നെ തെറ്റിധരിച്ചതാ. കുറുപ്പ് ചേട്ടനെ ഭാര്യ കുനിച്ചു നിര്‍ത്തി ഇടിക്കുന്നതയിരുനു ഞാന്‍ കണ്ട മറ്റേകാര്യം.
വെറുതെ ഒന്നു നോക്കീട്ട് പോകാം എന്നു മാത്രമെ കരുതിയിള്ളൂ പക്ഷെ മുഴുവന്‍ അരിചു പെറക്കി ഇനി അതിനെ പറ്റി ഒന്നു എഴുതാതെ സ്റ്റാന്‍ഡ് വിടുന്നില്ല. എന്നാലും നല്ല ഒര്‍ജിനല്‍ കുസ്രുതി ആണെന്നു മനസ്സിലായി..പക്ഷെ എനിക്ക് ഇഷ്ടമാ ഈ തരം കുരുത്തക്കേട്..ചുമ്മാ മുലക്ക് ചുരുണ്ടിരിക്കുന്ന ചോക്ലേറ്റ് കുട്ടന്മാരെക്കാള്‍ എരിയും പുളിയുമുള്ള ഈയിനം...
ReplyDelete'മറ്റേകാര്യം.'
വല്ല പ്ലവില പെറുക്കുന്നതും പോയതാണോന്ന് ഓര്‍ത്തു .....
അല്ല അല്ലേ?