"ഇതൂടെ കഴിച്ചിട്ട് പോ മോളൂ.."കോഴി ചിക്കി തിന്നുന്ന പോലെ പാത്രത്തില്‍ നിന്നും നുള്ളി പെറുക്കി എന്തൊക്കെയോ തിന്നെന്നു വരുത്തി കളിയ്ക്കാന്‍ ഓടിയ മോളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. ആറ്റു നോറ്റുണ്ടായ മോളാ.പറഞ്ഞിട്ടെന്താ കാര്യം ഭക്ഷണം കണ്ടാല്‍ ചെകുത്താനെ കുരിശു കാണിച്ച പോലാ.വന്നു വന്നു ബന്ധുക്കളൊക്കെ കുറ്റം പറഞ്ഞു തുടങ്ങി..നീ ഒന്നും കൊടുക്കാത്ത കൊണ്ടാ കൊച്ചിങ്ങനെ ക്ഷീണിച്ചു വരുന്നേ...പാവം അമ്മ എന്ത് ചെയ്യാനാ.എത്ര പറഞ്ഞിട്ടും ഒരു രെക്ഷേം ഇല്ല.ഇപ്പോളാണേല്‍ മോളുടെ പുറകെ പഴയ പോലെ ഓടാനും പാടില്ല. വീര്‍ത്തു വരുന്ന വയറിനെ നോക്കി അമ്മ മനം നൊന്തു പ്രാര്‍ത്ഥിച്ചു."ദേവീ ഈ കൊച്ച് എങ്കിലും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചായിരിക്കണേ".അങ്ങനെ അച്ഛനും അമ്മയും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചിനായി ദേവിക്ക് നേര്‍ച്ചകള്‍ നേര്‍ന്നു തുടങ്ങി.
നേര്‍ച്ചയുടെ ഫലമായാണോ എന്തോ അമ്മയുടെ വയറു കണ്ട അയലോത്തെ ചേച്ചിമാര് ഉറപ്പിച്ചു. ഇത് ഇരട്ട തന്നെ.പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മേടെ വെപ്രാളം കണ്ടു നേര്സുമാര് ചൂടായി."നിങ്ങളുടെ വെപ്രാളം കണ്ടാല്‍ തോന്നും കടിഞ്ഞൂലാനെന്ന്്. ഇതിപ്പോ രണ്ടാമത്തെ അല്ലെ.അടങ്ങി കിടക്കു". അമ്മക്കാണേല് ഒരു രക്ഷേം ഇല്ല.ഒടുക്കം വയറിന്റെ വലുപ്പം കണ്ടിട്ടാണോ എന്തോ ഓപ്പറേഷന് നടത്താന്‍ ഡോക്ടര്‍ തീരുമാനിച്ചു. ബോധം തെളിഞ്ഞു കണ്ണ് തുറക്കുമ്പോള്‍ സ്ഥലം ആശുപത്രിയാനെന്നു മനസിലായി.ആദ്യ അനുഭവം വെച്ചു അടുത്ത് കൈ കൊണ്ടു തപ്പി നോക്കി.ഇല്ല അടുത്ത് കിടത്തിയിട്ടില്ല. പതുക്കെ ചരിഞ്ഞു നോക്കി. കട്ടിലിനോട് ചേര്‍ന്നുള്ള തൊട്ടിലില്‍ ഒരു കുട്ടി ഭീമന് അതാ നിറഞ്ഞു കിടക്കുന്നു.അങ്ങനെ ബ്രഹ്മാവിന്റെ കൈയില്‍ നിന്നും നേരിട്ടു കിട്ടിയ ദൌത്യവുമായി ഞാന്‍ ഭൂജാതനായി.
പാലിനോടുള്ള ആക്രാന്തവും പിന്നെ ഭക്ഷണ കാര്യത്തില്‍ കുട്ടികള്‍ക്കുള്ള വളര്‍ച്ചാ പടവുകള്‍ (കുറുക്ക്, പഴ ചാറ് , ചോറ് തുടങ്ങിയ ക്രമം) ചാടിക്കടക്കാന്‍ കുട്ടി കാണിച്ച ആവേശവും ഒക്കെ കണ്ടപ്പോള്‍ അമ്മ ഉറപ്പിച്ചു. ദേവി എന്റെ പ്രാര്‍ത്ഥന കേട്ടു. സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ കൊണ്ടു ചേര്‍ത്തപ്പോള്‍ എങ്കിലും ഞാന്‍ പാല് കുടി നിര്‍ത്തും എന്ന് കരുതിയ വീട്ടുകാര്‍ക്ക് തെറ്റി.സ്കൂളില്‍ നിന്നും വന്നു നേരെ അമ്മയേം കൊണ്ടു തെക്കേ മുറിയിലോട്ട് പോകുമ്പോളും അത്ര കുഴപ്പം അമ്മയ്ക്കും തോന്നിയില്ല. എന്റെ പ്രസവത്തോടെ മതിയായതുകൊണ്ടാണോ നാം ഒന്നു നമുക്കു രണ്ടു എന്ന പോളിസിയില്‍ ആക്രിഷ്ടരായകൊണ്ടാണോ എന്തോ എന്റെ ഒന്നാം ക്ലാസ്സിലെ ആ പതിവില്‍ ആരും എതിര്‍പ്പ് കാണിച്ചില്ല.എന്നാല്‍ ഒന്നിലെ ഓണ പരീക്ഷ എത്തിയതോടെ പണി പാളി. അന്ന് പരിസ്ഥിതി പഠനം എന്ന പേരില്‍ ഒരു വിഷയം ഉണ്ട്. അതിന് എഴുത്ത് പരീക്ഷ ഇല്ല. സാറ് നമ്മളെ വിളിപ്പിച്ചു ചോദ്യം ചോദിക്കും നമ്മള് ഉത്തരം പറയണം.ഞാന്‍ ആദ്യമായി പങ്കെടുത്ത ഇന്റര്‍വ്യൂ.അമ്മേടെ കൂട്ടുകാരി കൂടെ ആയ രീത്താമ്മ ടീച്ചര്‍ എന്നോട് ചോദ്യം ചോദിച്ചു. പാല് തരുന്ന ഒരു വളര്‍ത്തു മൃഗം? സിമ്പിള്‍ ചോദ്യം. എനിക്ക് അധികം ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല ഉടനെ ഉത്തരം നല്കി.അമ്മ. എന്തിനാ അവരൊക്കെ അതിനും മാത്രം ചിരിച്ചതെന്ന് മനസിലാക്കി വന്നപ്പോളേക്കും എന്റെ പാല് കുടി മുട്ടിയിരുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
സ്കൂളില്‍ നിന്നും വന്നുള്ള പതിവു വിഭവം മാറിയതോടെ ആ സമയത്തും ചോറ് മതിയെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ചുരുക്കത്തില്‍ നാലു നേരം ചോറുമായി ഞാന്‍ അങ്ങനെ പോകുമ്പോളാണ് അമ്മയുടെ മുന്നില്‍ പുതിയ ഒരു പ്രശ്നം അവതരിച്ചത്. ഭക്ഷണ കാര്യത്തില്‍ ഞാനും ചേച്ചിയുമായി ആരോഗ്യപരമായ ഒരു മത്സരം ആയിടക്ക് ഉരുത്തിരിഞ്ഞു വന്നിരുന്നു. പാവം ചേച്ചി. കുറ്റം പറയാന്‍ പറ്റില്ല. ആരായാലും കഴിച്ചു പോകും. അതായിരുന്നു വീട്ടിലെ ഒരവസ്ഥ. ചേച്ചി ഇത്രേം ആയിട്ടും ഒരു വിരുന്നുകാരന് പോലും ഒരു ഗ്യാസ് മിട്ടായി പോലും വീട്ടില്‍ വാങ്ങിക്കൊണ്ടു വന്നിട്ടില്ല.ഇപ്പോള്‍ ഞാന്‍ കളത്തില്‍ ഇറങ്ങി കഴിഞപ്പോള്‍ ആകട്ടെ കുറഞ്ഞത് ഒരു കിലോ ഏത്തപ്പഴം എങ്കിലും ഇല്ലാതെ ആരും വീട്ടില്‍ വരുന്നില്ല. അത് ഞാന്‍ അവരുടെ മുന്പില് വെച്ചു തന്നെ തീര്‍ക്കുമ്പോള്‍ അവരുടെ മുഘത്ത് യോദ്ധയില്‍ ജഗതി പാല് കുടിക്കുമ്പോള്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മുഘത്ത് വരുന്ന പോലുള്ള ഭാവങ്ങള്‍ വിരിയുമായിരുന്നു. കാഴ്ച ബെന്ഗ്ലാവില്പോകുമ്പോള് കുരങ്ങിനു കടല മേടിച്ചോണ്ട് പോകുന്ന പോലത്തെ ഒരു സുഖം. നില നില്‍പ്പിന്റെ പ്രശ്നം എന്ന നിലയിലാണ് ചേച്ചി എന്നോട് മത്സരിക്കാന്‍ ഇറങ്ങിയതെന്കിലും, മത്സരം കഴിഞ wimbledon ഫൈനല്‍ പോലെ കടുത്തതായിരുന്നു. വീട്ടുകാര്‍ വലഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ.
കാര്യങ്ങള്‍ ഇങ്ങനെ പോകുന്നതിന് ഇടയിലാണ് ആലപ്പുഴയില്‍ എന്റെ ഒരു കസിന് ചേച്ചീടെ കല്യാണത്തിനായി ഞങ്ങള്‍ പോകുന്നത്. മഹാത്മാ ഗാന്ധി സത്യാഗ്രഹം എന്ന സമര മുറ കണ്ടു പിടിച്ചു രജത ജൂബിലി ആഘോഷിച്ചു കൊണ്ടിരുന്ന ആ സമയത്തു ഞാനും അത് പോലത്തെ ഒരു സമര മുറ കണ്ടു പിടിച്ചിരുന്നു. വലിയ വെത്യാസം ഒന്നും ഇല്ല. ഗാന്ധി പട്ടിണി കിടന്നാണ് കാര്യങ്ങള്‍ നടത്തിയതെങ്കില്‍ ഞാന്‍ മറ്റുള്ളവരെ പട്ടിനിക്കിടാനാണ് എന്ന് മാത്രം. വീട്ടില്‍ എന്തെങ്കിലും കലിപ്പ് ഉണ്ടായാല്‍ അല്ലേല്‍ നല്ല കീറു കിട്ടിയാല്‍ വേഗം വീട്ടിലുള്ള ചോറ് മുഴുവന്‍ തിന്നു തീര്‍ക്കുക.അങ്ങനെ ഇപ്പോള്‍ സുഘിക്കേണ്ട. കല്യാണ വീട്ടില്‍ എത്തിയ സമയതിന്റെതാണോ എന്തോ.ആകെ ഇടങ്ങേരായിരുന്നു. വരനും കൂട്ടരും വരുമ്പോള്‍ കൊടുക്കാന്‍ വെച്ചിരുന്ന കൂള്‍ ഡ്രിങ്ക്സ് ന്റെ സ്ട്രോ ഞാന്‍ കൂടോടെ അടിച്ച് മാറ്റിയത് അമ്മ കയ്യോടെ പൊക്കി. തൊണ്ടി സാദനം പിടിചെടുതെന്നു മാത്രം അല്ല കയ്യോടെ രണ്ടു പോട്ടീരും തന്നു. അതും നാലാള് കാണ്‍കെ. എന്റെ മനസിലെ സമര നായകന് ഉണര്‍ന്നു. പണി കൊടുക്കുക തന്നെ. സദ്യക്ക് സാദാരണ പോലെ അമ്മയുടെ അടുത്ത് തന്നെ എന്നേം പ്രതിഷ്ടിച്ചു. കൂടെ അമ്മേടെ സഹോദരിമാരും മറ്റു ബന്ധുക്കളും. വിളമ്പാന്‍ വന്ന ചേട്ടന് (പാവം), എന്നെ ഒന്നു നൊക്കിയിട്ട് ഒരു ചെറിയ ഇല എടുത്തു എന്റെ മുന്പില് ഇട്ടു. പോരെ പൂരം. ഉച്ചത്തില്‍ തന്നെ ഞാന്‍ അലറി. നിന്റെ അമ്മക്ക് തിന്നാന്‍ ആണോടാ ഈ ഇല. കേട്ടത് വിശ്വാസം വരാതെ എല്ലാവരും തരിച്ചിരുന്ന സമയത്ത് ഇടവഴി ഇറങ്ങി ഓടാനാണ് അമ്മക്ക് ആദ്യം തോന്നിയത്. അധികം ചളം ആകുന്നതിനു മുന്‍പേ നല്ലൊരു ഇല തന്നിട്ട് തല്ലേണ്ട ചേച്ചീ എന്നും പറഞ്ഞു എലക്കാരന് സ്ഥലം വിട്ടു. അമ്മേടെ വിശപ്പ് അപ്പോളെ പോയി. പിടിച്ചതിലും വലുതാണ് അളയില്‍ എന്ന് പറഞ്ഞ പോലെ പുറകെ ഇതൊന്നും അറിയാതെ ചോറ് കാരന് എത്തി. പതിവു പോലെ കൊച്ചല്ലേ എന്നോര്‍ത്ത് കുറച്ചു ചോറിട്ടു നടന്നു. ഡാ ന്നൊരു വിളി. അയളദ്യം തിരിഞ്ഞു പുറകോട്ടു നോക്കി. "നിന്നെ തന്നെ. ഇതാര്‍ക്ക് തിന്നാന. മരിയാദക്ക് ചോറിടെടാ. ഇവിടെ മീന്‍ കറി ഇല്ലേ. പിന്നെ എന്നാ സദ്യ ആണെടോ ".തുടങ്ങി ഒരു കാച്ച്. സദ്യക്ക് ഇരുന്ന എല്ലാവരും എന്റെ ഒച്ചയിലെ ബാല്യതയും വാക്കുകളിലെ ചേര്‍ച്ച ഇല്ലൈമെമ് കേട്ടു അറിയാതെ എഴുന്നേറ്റ നോക്കിപ്പോയി. ശകുന്തളെടെ കൂടെ വന്ന മോനേ ദുഷ്യന്തന് നോക്കിയ പോലെ ഒരു നോട്ടം അമ്മ എന്നെ നോക്കിയ ഓര്മ പിന്നീട് നടന്ന അടി കലാശതിന്റെതിനേക്കാള് കൃത്യമായി എനിക്കുണ്ട്.
പിന്നീട് ഏത് കല്യാണത്തിന് പോകണം എങ്കിലും ആദ്യം അമ്മ വീട്ടില്‍ വെച്ചു മീനും കൂട്ടി എനിക്ക് മതിയാകുന്ന വരെ തീറ്റിക്കും. മുന്നിലെ ചോറ് കൂനകളെ വല്ലാത്തൊരു വൈരാഗ്യ ബുദ്ധിയോടെ വെട്ടി നിരത്തുന്ന എന്നെ നോക്കി അമ്മ അറിയാതെ പറയുന്നുണ്ടാകും..."ങ്കിലും ന്റെ ദേവ്യേ....വല്ലാത്തൊരു പണി ആയിപ്പോയി..

ഹ ഹ. കിടിലന്‍ എഴുത്ത്. ശൈലി രസകരം.
ReplyDeleteതുടരൂ. ആശംസകള്‍!
പാവം അമ്മ.....ദേവി എങനെ ഒരു കൊടും ചതി ചെയ്യും എന്നു അറീഞ്ഞീല്ല അല്ലെ.....:)..
ReplyDeleteഹി ഹി....കലക്കി....
ദേവ്യേ....വല്ലാത്തൊരു പണി ആയിപ്പോയി!!!!
ReplyDeletepost kalakki!
ഹ ഹ. അതു കൊള്ളാം. ദേവി ഇങ്ങിനെ ഒരു ചതി ചെയ്യുമെന്ന് അമ്മ സ്വപ്നേപി വിചാരിച്ചിരിക്കില്ല :)
ReplyDeleteഹ ഹ. കൊള്ളാം
ReplyDeleteകലക്കൻ.
ReplyDeleteശകുന്തളെഡെ മോനേ ദുഷ്യന്തന് നോക്കിയ പോലെ!! :))
ReplyDeleteഅലക്ക് കലക്കീണ്ട്!
നിങ്ങളേപ്പോലുള്ള പുതിയ ബ്ലോഗേഴ്സിലാണിപ്പോള് പ്രതീക്ഷ മുഴുവന്‍. എല്ലാവിധ ആശംസകളും.
വളരെ സ്നേഹത്തോടെ,
വിശാലമനസ്കന് & കോ.
ആദ്യമായി മലയാളത്തില്‍ ബ്ലോഗ് തുടങ്ങണം എന്ന് തോന്നിയത് തന്നെ വിശാലേട്ടന്റെയും അരവിന്ദേട്ടന്റെയും ബ്ലോഗ് വായിച്ചപ്പോളാണ്. നല്ല പ്രോത്സാഹനം തരുന്ന വിശാല മനസിന് നൂറു തേങ്ങ അടിക്കുന്നു.
ReplyDeleteഅടിപൊളിയായിട്ടുണ്ട്.
ReplyDeleteannope kollam ketto.. dhairyamai ezhuthu thudarnnolooo ,, enikku time pass aayi oru blog koodi..kollaam kollaam ketto
ReplyDeleteകൊള്ളാം അരുണേ.....കലക്കന്‍ എഴുത്ത്..
ReplyDeleteഉച്ചത്തില്‍ തന്നെ ഞാന്‍ അലറി. നിന്റെ അമ്മക്ക് തിന്നാന്‍ ആണോടാ ഈ ഇല...
ReplyDeletegreat..quarter visalan is here!
ശ്രീ:വളരെ നന്ദി, ശ്രീത്വം ഉള്ള കമന്റ് കൊണ്ട് തുടങ്ങാന്‍ പറ്റിയല്ലോ.നന്ദി
ReplyDeleteReini,Ramaniga, Lakshmi Satheesh Makkoth, Kumaran, Sani ചേച്ചി,Soothran: കമന്റുകള്‍ ഇട്ടു പ്രോത്സാഹിപ്പിക്കുന്നതിനു നന്ദി.
രഘുനാഥന് ചേട്ടാ, നന്ദി. പിന്നെ എന്റെ പേര് അനൂപ് എന്നാണ് കേട്ടോ .
മുക്കുവന്: വിശാലെട്ടനുമായി താരതമ്യം ചെയ്തതിനു വളരെ നന്ദി.
കൂടാതെ മെയില്‍ വഴി പ്രോത്സാഹനങ്ങള്‍ നല്കിയ അരുണ്‍ ചേട്ടനും പ്രത്യേക നന്ദി.
കൂട്ടുകാരാ എഴുത്ത് കസറുന്നുണ്ട് . ഇനിയും എഴുതുക ഒരുപാട്.എന്നാലല്ലേ ഇതുപോലെ ഞങ്ങളെ പോലുല്ല്ല പാവങ്ങല്ക് വായിച്ചു ചിരിക്കാന്‍ ഒക്കു.കൂട്ടുകാരാ എഴുത്ത് കസറുന്നുണ്ട് . ഇനിയും എഴുതുക ഒരുപാട്.എന്നാലല്ലേ ഇതുപോലെ ഞങ്ങളെ പോലുല്ല്ല പാവങ്ങല്ക് വായിച്ചു ചിരിക്കാന്‍ ഒക്കു.പിന്നെ കഴിച്ചു കഴിച്ചു ഇപ്പോള്‍ ശരിക്കും ഒരു മത്തങ്ങാ പോലെ ആയിടുണ്ട്. അതിനു ഇപ്പോഴും ഒരു കുറവും ഇല്ല എന്റെ ദേവ്യേ. പണ്ടത്തെ പോലെ തന്നെ.
ReplyDeleteകമന്റ് റിപീറ്റ് ആയിപോയി കൂട്ടുകാരാ .അതൊന്നു ഡിലീറ്റ് ചെയ്യണേ.
ReplyDeleteചാത്തനേറ്: ദേവി പോലും ഇത്രേം പ്രതീക്ഷിച്ചു കാണൂല.
ReplyDeleteഇനി ബാക്കിയുള്ളത് വായിക്കട്ടെ..............കൊഴുക്കുന്നുണ്ട്.......
ReplyDelete