എന്റെ ശബരി മല മുരുഗാ.....അങ്ങനെ കാ പെറുക്കി നടന്ന ഞാനും ഒരു ബ്ലോഗ്ഗെറായി.അതും അഖില ലോക കേസരികള്‍ വിരാചിക്കുന്ന ഈ ഭൂമി മലയാളത്തില്‍ തന്നെ.എന്നെ സമ്മതിക്കണം.കുറെ നാളായി വിചാരിക്കുന്നു ഈ സംഭവം ഒന്നു ശ്രമിച്ചു നോക്കണം എന്ന്...കണ്ട ഉടായിപ്പ് സൈറ്റില്‍ ഒക്കെ കയറി കയറി ഏഷ്യാനെറ്റ് അനുവദിച്ചു തന്ന പരിധിയൊക്കെ മാസം രണ്ടക്കം കടക്കുന്നതിനു മുന്നേ കഴിഞ്ഞു .ആഗോള സാമ്പത്തിക മാന്ദ്യം എന്നൊക്കെ പറഞ്ഞു കമ്പനിയായ കമ്പനിയൊക്കെ ചെലവ് ചുരുക്കാന്‍ കാലാകാലങ്ങളായി കുടി കിടപ്പവകാശം ആയി കിട്ടിക്കൊണ്ടിരുന്ന പരിപ്പ് വടേം പഴം ചോറും ഒക്കെ നിര്‍ത്തലാക്കിയിട്ടും ഒരു പാര്‍ട്ടി പോലും തെരുവിളിരങ്ങുന്ന കണ്ടില്ല. അപ്പോള്‍ ഒരു കാര്യം മനസിലായി.സൂക്ഷിച്ചാല്‍ നമ്മള്‍ക്ക് കൊള്ളാം. അതുകൊണ്ട് തന്നെ ആക്രാന്തം കാണിച്ചു വെറുതെ ഏഷ്യാനെറ്റിന്റെ വരുമാനം കൂട്ടേണ്ട എന്ന് തീരുമാനിച്ചു.കിട്ടിയ സമയം കൊണ്ടു എങ്ങനെ ബ്ലോഗ്ഗാം എന്ന് ബ്ലോഗ്ഗായ ബ്ലോഗ്ഗോക്കെ കേറി നോക്കി...മലയാളികള്‍ ഉള്ള രാജ്യങ്ങളുടെ എണ്ണം എടുക്കുന്നതാ അതിനെക്കാള്‍ എളുപ്പം എന്ന് പിന്നീടാണ് മനസിലായത്.
ചുരുങ്ങിയ സമയം കൊണ്ടു ഒരു ബ്ലോഗ്ഗ് നിര്‍മിക്കാന്‍ അത്യാവശ്യം വേണ്ട തരികിടകള്‍ ഒക്കെ ഞാന്‍ മനസിലാക്കി.എഴുതപ്പെടാത്ത ഒരു നിയമാവലി തന്നെ ഇതിനായി ഉണ്ടെന്നു തോന്നുന്നു....അതായത് പേരിടുമ്പോള്‍ നല്ല ഒരു തൂലിക നാമം നിര്‍ബന്ധം (സ്വാഭാവികം) പക്ഷെ അത് നാട്ടുകാര്‍ നമ്മളെ വിളിക്കുന്ന പേരു തന്നെ വേണോ എന്നുള്ളതാണു ഒരു സംശയം. കാരണം മിക്ക ബ്ലോഗ്ഗിലും പേരു 'അലവലാതി' 'താന്തോന്നി' 'വഷളന്‍' എന്നൊക്കെ ആണ് കണ്ടത്. പിന്നെ ബ്ലോഗ്ഗാന്‍ ആണേല്‍ തനി സാഹിത്യം അത്ര പത്യമല്ലെന്നു തോന്നുന്നു (സുകുമാര്‍ അഴീകോട് ബ്ലോഗ്ഗ് എഴുതാന്‍ ഇരുന്നാല്‍ ചുറ്റി പോകേ ഉള്ളൂ). തനി നാടന്‍ പ്രയോഗതിനാണ് ആരാധകര്‍ കൂടുതല്‍. പിന്നെ ചില ബ്ലോഗ്ഗിലൊക്കെ കാണുന്ന ഒരു പതിവാണ് ചെല്ലപ്പേരുകള്‍ അഥവാ ഇരട്ട പേരുകള്‍. നാലാള്‍ അറിയുന്ന ഒരാളെ പറ്റി നേരിട്ടെഴുതാത്തെ അവരുടെ ചെല്ലപ്പെരുപയോഗിക്കുന്ന ഒരു രീതി.IPL ക്രിക്കറ്റ് മാമംഗം കഴിഞ്ഞപ്പോള്‍ അതിന് കുറച്ചു ഉപയോഗം കൂടി എന്ന് തോന്നുന്നു.
എന്തായാലും പറഞ്ഞും പറയിപ്പിച്ചും ഞാനും തുടങ്ങിയെക്കാമെന്ന് വെച്ചു ഒരു ബ്ലോഗ്ഗ്. ഇതിപ്പോള്‍ പുതിയ മാസം ഒക്കെ ആയില്ലേ. എന്നാ നോക്കാനാ. കാശിനു കാശ്, നെറ്റിനു നെറ്റ്. അല്പ്പന് അര്ത്ഥം കിട്ടിയാല്‍ അര്‍ത്ഥ രാത്രി കുട പിടിക്കും എന്നൊക്കെ പറയുന്നതു പോലെ എനിക്ക് നെറ്റ് കിട്ടിയാല്‍ അര്‍ത്ഥ രാത്രി ബ്ലോഗ്ഗ് എഴുതും എന്നൊക്കെ സഹമുറിയന്‍ പറയുമോ ആവോ.എന്തായാലും ഞാന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. പണ്ടു കോളേജില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ പോയി വരുന്ന ആദ്യ ആഴ്ച മല്‍ബ്രോ അടുത്ത ആഴ്ച വില്ല്‍സ് പിന്നെ പതുക്കെ സിസ്സേര്‍സ് അങ്ങനെ സാദാ ബീടിയിലും മറ്റും പോയി ക്രാഷ് ലാന്‍ഡ് ചെയ്യുന്നത് നമ്മള്‍ എത്ര കണ്ടതാ. അന്നൊക്കെ അവസാനം ഒരു തല്‍ക്കാല ആശ്വാസത്തിനായി വലിച്ച കുറ്റി കളയാതെ പിന്നേം സൂക്ഷിച്ചു വെച്ചു വലിച്ച പോലെ മാസാവസാനം വരെ ബ്ലോഗ്ഗാനും എന്തെങ്കിലും വഴി കാണുമായിരിക്കും.
ഇനിം ഈ കത്തി കുത്തി കൊണ്ടിരുന്നാല്‍ ആരംഭ ശൂരതം എന്ന് നിങ്ങള്‍ പറയില്ല എന്നെനിക്കറിയാം എന്നാലും വേണ്ട. ഒരു പുത്തനച്ചി എഫ്ഫക്റ്റ് കിട്ടാന്‍ ഇതൊക്കെ മതി എന്ന് തോന്നുന്നു. അങ്ങനെ എന്റെ ബ്ലോഗ്ഗ് പരമ്പര ദൈവങ്ങള്‍ക്ക് ഒരു തേങ്ങാ അടിച്ച് കൊണ്ടു ഞാന്‍ ഇവിടെ നിര്ത്തുന്നു.
വീണ്ടും സന്ധിപ്പ വരേയ്ക്കും വണക്കം.........
Wednesday, July 1, 2009
Subscribe to:
Post Comments (Atom)
കൂട്ടുകാരാ തുടക്ക്കം തന്നെ അതി ഗംഭീരം . :)
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeletemone thutakkam nannaayirikkunnu..ezhuthaan kazhivundennu theliyichhirikkunnu.aathmmavishwasathhode thudaruka....aashamsakal !
ReplyDeleteലക്ഷ്മി: എന്റെ ആദ്യ കമന്റ് ഇട്ടതിനു ഇരികട്ടെ ഒരു തേങ്ങാ...ഡോ
ReplyDeleteശ്രീ: നന്ദി
വിജയലക്ഷ്മി ചേച്ചീ നന്ദി...അഭിപ്രായങ്ങള്‍ ഇനിയും നല്‍കണേ
Keep up the good work..👏🏻👏🏻👏🏻
ReplyDelete