Saturday, August 29, 2009

ഓണത്തിനിടയില്‍ വാറ്റ് കച്ചവടം

രംഗം 1: 580 കിലോ മീറ്റര്‍ വരുന്ന കേരള കടല്‍ തീരത്തെ ഒരു തെങ്ങിന്‍ തോപ്പ്‌
തെങ്ങോലകളുടെ തണലില്‍ അക്ഷമരായി നില്ക്കുന്ന രണ്ടു കൂട്ടുകാര്‍. ദുര്‍ബലന്‍ പാപ്പിയും പാമ്പ് വിനോദും.
ദുര്‍ബലന്‍: ഹൊ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാ ഓണത്തിന് ഇത്രേം ബുദ്ധി മുട്ടുന്നത്.
പാമ്പ്: ശരിയാ. ഞാന്‍ സാദാരണ അത്തത്തിനു തന്നെ സാധനം കരുതുന്നതാ.സാമ്പത്തിക പരാദീനത കാരണം ഇത്തവണ ഒന്നും നടന്നില്ല.
ദുര്‍: സമയം പത്തു കഴിഞ്ഞല്ലോ.ആ നാറിയെ കാണുന്നും ഇല്ല. അവന്‍ കൊണ്ടു വരുമോ??
പാമ്പ്: അവന്റെ വീട്ടില്‍ വാറ്റി എന്നുള്ളത് സത്യമാ. എന്റെ വീട്ടീന്ന് പന്ത്രണ്ടു ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ മേടിച്ചോണ്ട് പോയാരുന്നു. മുകളിലത്തെ സുനാമണി മാറ്റി അവിടെ കുഴല്‍ പിടിപ്പിച്ചാ പിന്നെ സുഖം അല്ലെ. പോലിസിനേം പേടിക്കണ്ടാ.
ദുര്‍: അവന്‍ വരുന്നുണ്ടെന്ന് തോന്നുന്നു. ങാ ഒരു കുപ്പി കയ്യിലുണ്ട് .....ഒന്നു അനങ്ങി വാടാ കോപ്പേ.
(തൈക്കുഴി മനോജ്‌ ഒരു കുപ്പിയുമായി നടന്നു വരുന്നു)
തൈക്കുഴി മനോജ്‌: അളിയാ ഒരു ലിറ്റര്‍ കിട്ടി. ബാക്കി അച്ഛനും ചേട്ടനും ഒതുക്കി. സാദനം നല്ല സോയംബനാ. ഇത്തവണ ച്യവന പ്രാശം കൂടെ ഇട്ടാ വാറ്റിയത് . മണം അടിച്ചിട്ട് തന്നെ കൊതിയാകുന്നു.
പാമ്പ്: ച്യവന പ്രാശമോ?? അതെന്തിനാ.
തൈ : ഡാ കോപ്പേ, കഴിഞ്ഞ ദിവസം വെള്ളം ഇല്ലാഞ്ഞിട്ടു നമ്മള്‍ അപ്പാപ്പന്റെ അരിഷ്ട്ടത്തില്‍ ഒഴിച്ച് അടിച്ചത് ഓര്‍മ ഇല്ലേ. എന്നാ കിക്ക്‌ ആയിരുന്നു. ഇറക്കാനും സുഖം. അത് കൊണ്ടു ഇപ്പ്രാവശ്യം പഴങ്ങളുടെ കൂടെ ച്യവന പ്രാശവും കൂടെ തട്ടി. നീ ഒന്നു മണത്തു നോക്കിക്കേ.
ദുര്‍: അളിയാ സൂപ്പര്‍. വേഗം ഗ്ലാസ്സ്‌ എട്. സമയം കളയണ്ട. ഞാന്‍ ഡ്രൈ കൊടുക്ക്വാ. നിനക്കൊക്കെ വേണേല്‍ വെള്ളം ആ കുപ്പീലുണ്ട്.
തൈ: ഡാ നീയൊക്കെ ടച്ചിങ്ങ്സ്‌ ഒന്നും മേടിച്ചില്ലേ. വീട്ടീന്ന് കുറച്ചു ചിക്കന്‍ എങ്കിലും എടുത്തോണ്ട് വരാന്‍ മേലായിരുന്നോ?
ദുര്‍: ഓണമായിട്ട് ചിക്കനാ?? ദേ ഇതങ്ങോട്ട് പിടിച്ചേ. ക്ലബ്ബില്‍ അത്തം ഇടാന്‍ മേടിച്ചതിന്റെ ബാക്കിയാ.
തൈ: എന്തോന്നെടെ കാബേജും കാരട്ടുമൊക്കെ?
ദുര്‍: ഓണം അല്ലേടാ. സംഭവം കിടിലനാ. വാപ്പന്റെ മരിപ്പിനു പന്തല്‍ ഇട്ടിട്ടു രാത്രി രണ്ടു മണിക്ക് മാവില കൂട്ടി നിപ്പന്‍ അടിക്കമെങ്കിലാ ഇതു. നീ ഒരെണ്ണം പിടിപ്പിച്ചേ.
തൈ: അപ്പോള്‍ ചിയെര്‍സ്‌ . ഹാപ്പി ഓണം.
(അര മണിക്കൂര്‍ കഴിഞ്ഞു )
പാമ്പ്: അളിയാ കിടിലന്‍ സാദനം തന്നെ കേട്ടാ.ഉമ്മ....ഹൊ ഒരു ലിറ്റര്‍ പോയ വഴി കണ്ടില്ല. ദുര്‍ബലാ, നിന്റെ കപ്പാസിറ്റി ഒക്കെ കൂടിയല്ലാ?. സ്ഥിരം അടി തന്നെ ആണല്ലേ??
ദുര്‍: മച്ചാ, ഇതാണ് സത്യത്തില്‍ ഓണം. ചുമ്മാ വിദേശികളെ മേടിച്ചു അടിച്ചാല്‍ എന്ത് ഓണം? ഇതാണ് സൂപ്പര്‍. കടലീന്നു കാറ്റും കൂടെ ആയപ്പോള്‍ സൂപ്പര്‍. നല്ല കിക്കായി കേട്ടാ...
തൈ: ഡാ എനിക്ക് അത്ര കിക്ക് ആയില്ലാ. വീട്ടില്‍ വൈകുന്നേരം അടിക്കാന്‍ ഒരു അര കൂടെ വെച്ചിട്ടുണ്ട്. അതും അടിക്കേണ്ടി വരുമെന്നാ തോന്നണേ. ആ കാബേജിന്റെ രുചി അത്ര പിടിക്കണില്ല. ഏതാണ്ടക്ക പോലെ . ഒരു വാള് വെച്ചാല്‍ ഓക്കേ ആകുമായിരിക്കും.
ദുര്‍: ഡാ വാള് വെക്കല്ലേ. അത് കണ്ടാല്‍ ഞാനും വെക്കും. നമുക്കു കുറച്ചു നേരം കിടക്കാം..അപ്പോള്‍ ഓക്കേ ആകും.
(മൂന്ന് പേരും കിടക്കുന്നു. തൈക്കുഴിയുടെ കാലില്‍ തല വെച്ചു കിടക്കുന്ന പാമ്പ് അവന്‍ വാള് വെക്കുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നു)
പാമ്പ്: ഡാ കൊനാപ്പീ, നിനക്കു തല ഒന്നു ചരിച്ചു വെച്ചു അടിചൂടെ? ഇതൊരുമാതിരി പാര്‍ക്കിലെ പാവയെപ്പോലെ ഉണ്ടല്ലോ?
തൈ: തല ചരിക്കണം എന്ന് ആഗ്രഹം ഉണ്ടളിയാ, പറ്റാഞ്ഞിട്ടാ.
പാമ്പ്: ശല്യം.. മാറി കിടന്നേക്കാം. ഇല്ലേല്‍ ഞാനും അടിക്കും.
(മൂന്നു പേരും കിടന്നുറങ്ങുന്നു. കുറെ സമയം കഴിഞ്ഞു )
ദുര്‍: അളിയന്മാരെ സന്ധ്യ ആയി. വേഗം എഴുന്നേല്‍ക്ക്.
(രണ്ടു പേരും ഞെട്ടി എഴുന്നേറ്റു ചുറ്റും നോക്കുന്നു)
തൈ: ദൈവമേ, ഉച്ചക്ക് ഊണ് പോലും കഴിച്ചില്ല. വീട്ടുകാര്‍ അടിച്ച് പുറത്താക്കിയ തന്നെ. എത്ര മണി ആയെടാ.
പാമ്പ്: (വാച്ച് നോക്കി കൊണ്ടു) ശെരിക്കും കാണാന്‍ പാടില്ല. പക്ഷെ ഒരു മണി ആകുന്ന പോലെ തോന്നുന്നു.
ദുര്‍: ഒരു മണിയോ? ഇത്ര ഇരുട്ടോ? ഒന്നു പോടാ ഏഴ് മണി എങ്കിലും ആയി കാണും.നീ ശെരിക്കും നോക്കിക്കേ. നിന്റെ വാച്ച് നടക്കുന്നുണ്ടല്ലോ അല്ലെ.
പാമ്പ്: അളിയാ ഒരു മണി തന്നെ. വാച്ചോക്കെ നടക്കുന്നുണ്ട്. ഇനി വല്ല സൂര്യ ഗ്രഹണവും ആണോ?
തൈ: അങ്ങനെ ആണേല്‍ പത്രത്തേല്‍ വരണ്ടേ.?
ദുര്‍: പിന്നെ. പത്രത്തില്‍ കൊടുത്തിട്ടല്ലേ സൂര്യന്‍ ഗ്രഹണി പിടിക്കാന്‍ പോണത്. ക്രിസ്മസിന് സുനാമി വരാമെന്കില്‍ ഓണത്തിന് ഗ്രഹണവും വരാം.
തൈ: അളിയാ, നമ്മുടെ കണ്ണ് അടിച്ച് പോയെന്ന തോന്നണേ. ഞാന്‍ മൊബൈല് എടുത്തു നോക്കിയിട്ട് അത് പിടിച്ചിരിക്കണ കൈ പോലും കാണാന്‍ മേല. ദൈവമേ പണി കിട്ടിയാ.???
പാമ്പ്: ദൈവമേ ഞാന്‍ ഇനി എങ്ങനെ നാട്ടുകാരുടെ മുഘത് നോക്കും??
ദുര്‍: ചതിച്ചല്ലോ കര്‍ത്താവേ....

രംഗം 2: മന്ത്രി സഭാ സമ്മേളനം
എക്സൈസ് മന്ത്രി: ഇതിപ്പോ ഞാന്‍ എന്ത് പറയാനാ. ഒന്നാം തിയതി ആണേലും ഉത്രാടത്തിന് സാദനം കൊടുക്കാമെന്നു ഞാന്‍ പറഞ്ഞതാ. കോടതി സമ്മതിക്കാത്തത് എന്റെ കുറ്റമല്ല. അല്ലേലും പോലീസ് കൂടെ വിചാരിക്കാതെ ചാരായം വാറ്റ് ഒതുക്കാന്‍ പറ്റില്ല.
ആഭ്യന്തര മന്ത്രി: സംസ്ഥാനത്തെ മുക്കാല്‍ ഭാഗം പോലിസിനേം ഓണം പ്രമാണിച്ചു ചാരായം പിടിക്കാന്‍ നിയോഗിച്ചതാ. വീടുകളില്‍ വാറ്റിയാല്‍ പോലീസ് എന്ത് ചെയ്യാനാ. ഇതിപ്പോള്‍ എല്ലാ ഓണത്തിനും ഇതൊരു പതിവാ. നമ്മള്‍ വിചാരിച്ചാല്‍ ഒന്നും നിക്കില്ല.
ഏക്‌. മ: പക്ഷെ ഇത്രേം പേരുടെ കാഴ്ച പോയ സ്ഥിതിക്ക് പ്രതി പക്ഷം ഇപ്പോള്‍ രാജി എന്നും പറഞ്ഞു ഇറങ്ങും. എന്തെങ്കിലും പരിഹാരം ഉണ്ടാക്കിയെ പറ്റൂ.
ആ. മ: ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ പുറത്തു പറയരുത്. കാര്യം നമ്മുടെ നയങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിര്‍ ആണേലും. ഇതിനൊരു പ്രതിവിധി നമ്മളായിട്ട് ഉണ്ടാക്കും എന്ന് തോന്നണില്ല. ഇതു വേറെ എന്തോ കുഴപ്പം കൊണ്ടാണെന്ന എന്റെ ഭാര്യ പറഞ്ഞെ. നമുക്കു ഒന്നു പ്രശ്നം വെച്ചു നോക്കിയാലോ?
ദേവസ്വം മന്ത്രി: ഞാന്‍ ഇതങ്ങോട്ട് പറയാന്‍ ഇരിക്കുക ആയിരുന്നു. എനിക്ക് ഉടനെ മത്രി കസേര കിട്ടുമെന്ന് എന്നോട് ഒരു ജോത്സ്യന്‍ പറഞ്ഞായിരുന്നു. മുഘ്യന്‍ എന്ത് പറയുന്നു.?
മുഘ്യ മന്ത്രി: ഞാന്‍ എന്ത് പറയാനാ. നിങ്ങള്‍ അല്ലെ എല്ലാം തീരുമാനിക്കുന്നത്. പത്രക്കാര്‍ അറിയരുത്. വിശ്വസിക്കാവുന്ന ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ പരിചയത്തില്‍.
ആ. മ: എന്റെ മകന്റെ പരിചയത്തില്‍ ഒന്നു രണ്ടു സ്വാമിമാരുണ്ടായിരുന്നു. പക്ഷെ അവരൊക്കെ ഇപ്പോള്‍ ജയിലിലാ. പക്ഷെ വിളിച്ചാല്‍ വരും കേട്ടോ.വിളിക്കണോ?
മു.മ: വേണ്ട വേണ്ടാ. എന്നാല്‍ എന്റെ പരിചയത്തില്‍ ഒരു ആളുണ്ട്. മിടുക്കനാ.വിശ്വസ്തനും. കേട്ടു കാണും കാപ്ര.
ആ. മ: കൊപ്രയോ? താങ്ങ് വില ചോദിക്കുമോ? അങ്ങേക്ക് എങ്ങനാ പരിചയം.
മു. മ: കൊപ്രാ അല്ല കാപ്ര. തോട്ടപ്പള്ളി പാലം പണിക്കു വന്ന ഹിന്ദിക്കാരന്‍ കോണ്ട്രാക്ടര്‍ ചോപ്രക്ക്‌ നമ്മുടെ തോട്ടപ്പള്ളി കാര്‍ത്ത്തുവില്‍ ഉണ്ടായ മകന്‍. ഇപ്പോള്‍ വലിയ മന്ത്രവാദിയാ. നമ്മുടെ സെക്രട്ടറിക്ക് മൊട്ടയില്‍ ഒരു സൂത്രം പുള്ളി എനിക്ക് വേണ്ടി ചെയ്തു തന്നിട്ടുണ്ട്. ഈ സി ബി ഐ ക്കാരൊക്കെ ചുമ്മാ വന്നതാനെന്നാണോ വിചാരിച്ചത്.
ആ. മ: എന്നാ വിളി കാപ്രയെ.
(കാപ്ര വരുന്നു.)
കാപ്ര: നമുക്കെല്ലാം മനസിലായി. ഒരു ബ്രാഹ്മണ ശാപം ഇവിടെ അലയടിക്കുന്നുണ്ട്. അതാണ്‌ ഈ ദുരന്തതിനൊക്കെ കാരണം.
ആ. മ: ശാപമോ? തെളിച്ചു പറ കാപ്രെ.

രംഗം 3: മഹാബലിയുടെ യാഗഭൂമി. മഹാബലിയും ശുക്രഅചാര്യരും സംസാരിച്ചു കൊണ്ടു നില്ക്കുന്നു. ഒരു ഭടന്‍ ഓടി വരുന്നു.
ഭടന്‍: പ്രഭോ, അങ്ങയെ കണ്ടു ദാനം മേടിക്കണം എന്ന് പറഞ്ഞു ഒരു ബ്രാഹ്മണ കുമാരന്‍ വാതില്‍ക്കല്‍ വന്നു നില്ക്കുന്നു.
ബലി: കടന്നു വരാന്‍ പറയൂ. (ശുക്രനോട്) ഗുരോ, യാഗത്തിന്റെ അവസാനം ഒരു ബ്രാഹ്മണന് ദാനം കൊടുക്കണം എന്ന് പറഞ്ഞതെ ഉള്ളൂ. അപ്പോലെക്കും ഒരാള്‍ എത്തിയല്ലോ. നല്ല ശകുനം ആണല്ലേ?
ഗുരു: പക്ഷെ ശിഷ്യാ, എന്റെ ഇടതു കണ്ണ് അകാരണമായി തുടിക്കുന്നു.
ബലി: അത് പിന്നെ കണ്ണില്‍ പുക കയറിയിട്ടയിരിക്കും. ഒരു ആഴ്ച ആയി യാഗം അല്ലായിരുന്നോ?
(ഭടന്‍ വാമനനേയും കൊണ്ടു വരുന്നു)
ബലി: വരൂ കുമാരാ, അങ്ങ് ആരാണ്? താങ്കള്ക്ക് എന്താണ് ആഗ്രഹം?. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ആഗതനായ അങ്ങേക്ക് എന്താഗ്രഹവും ഞാന്‍ നടത്തി തരാം.
വാമനന്‍: നന്ദി പ്രഭോ. അദിതി പുത്രനായ വാമനന്‍ ആണ് ഞാന്‍. എനിക്ക് തപസു ചെയ്യാനായി മൂന്ന് അടി മണ്ണ് മാത്രം അങ്ങ് എനിക്ക് തന്നാല്‍ മതി.
ബലി: ഹ ഹ. വെറും മൂന്ന് അടി മണ്ണോ? അങ്ങേക്ക് തപസു ചെയ്യാന്‍ മൂന്ന് ഗ്രാമങ്ങള്‍ തന്നെ ഞാന്‍ നല്‍കാം.
വാമ: വേണ്ട പ്രഭോ, അങ്ങ് എനിക്ക് മൂന്ന് അടി മണ്ണ് അളന്നു എടുക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ.
(ശുക്രചാര്യര്‍ പെട്ടെന്ന് ബലിയെ അടുത്തേക്ക് വിളിച്ചു രഹസ്യം പറയുന്നു)
ഗുരു: പ്രഭോ, ഇവന്‍ പറയുന്ന കേട്ടിട്ട് എനിക്ക് അത്ര പന്തി തോന്നുന്നില്ല. വെറുതെ കേറി വാക്കൊന്നും കൊടുക്കല്ലേ.
ബലി: ഛെ, ഇത്തിരി ഇല്ലാത്ത ചെറുക്കന്‍ നമ്മെ എന്ത് ചെയ്യാന്‍. ചുമ്മാ അനാവശ്യം പറയാതെ ഗുരോ. ചുമ്മാതല്ല ഒരു ബ്രാഹ്മണന് മറ്റൊരു ബ്രാഹ്മണനെ കണ്ടൂടാ എന്ന് പറയുന്നതു.
ഗുരു: എന്ത് നീ നമ്മെ കളിയാക്കുന്നോ? മകനെ നിന്റെ ഐശ്വര്യം ഒക്കെ അവസാനിക്കാറായി. നീ മുടിഞ്ഞു പോട്ടെ.
ബലി: എന്തായാലും ഞാന്‍ പറഞ്ഞതു കൊടുത്തിരിക്കും. ആരെവിടെ കിണ്ടിയും വെള്ളവും കൊണ്ടു വരൂ.
ഭടന്‍: പ്രഭോ, രണ്ടിന് പോകാനാണോ? അല്ല പതിവില്ലാതെ വെള്ളം ചോദിച്ചത് കൊണ്ടു ചോദിച്ചതാ.
ബലി: മണ്ടാ, നമുക്കു അതിനാണേല്‍ ഒരു കിണ്ടി പോരെന്നു നിനക്കു അറിയില്ലേ . നമ്മുടെ ആചാരം അനുസരിച്ച് ആര്‍ക്കെങ്കിലും ദാനം ചെയ്യണമെങ്കില്‍ ആദ്യം നാം അവരുടെ കാല് കഴുകണം. വേഗം കൊണ്ടു വരൂ.
ഗുരു: (മനസ്സില്‍) ഓഹോ. അപ്പോള്‍ കാല് കഴുകാന്‍ പറ്റിയില്ലേല്‍ ഒന്നും നടക്കില്ല. ഒരു കാര്യം ചെയ്യാം. ഇവിടെ ധ്യാനിക്കുന്ന പോലെ നിന്നിട്ട് ഒരു വണ്ടിന്റെ രൂപത്തില്‍ കിണ്ടിയുടെ കുഴലില്‍ കേറി ഇരിക്കാം. ഈ മണ്ടന്‍ കാല് കഴുകുന്നത് ഒന്നു കാണണമല്ലോ.
(ബലി വാമനന്റെ കാല് കഴുകാന്‍ ശ്രമിക്കുന്നു. കിണ്ടി കുലുക്കി ഒക്കെ നോക്കുന്നു)
വാമ: എന്ത് പറ്റി പ്രഭോ?
ബലി: കിണ്ടിയില്‍ നിന്നും വെള്ളം വരുന്നില്ല. ഞാന്‍ ചരിച്ചും കുലുക്കിയും ഒക്കെ നോക്കി. ഇതെന്താ കഥ.
വാമ: അത്രേ ഉള്ളോ. അത് കുഴലില്‍ എന്തെങ്കിലും തടഞ്ഞതായിരിക്കും. ഒരു ദര്‍ഭ പുല്ലു തന്നെ. ഞാന്‍ ശരിയാക്കി തരാം.
(വാമനന്‍ ദര്‍ഭ മുന കൊണ്ടു കിണ്ടിയുടെ കുഴലില്‍ കുത്തുന്നു. ശുക്രാചാര്യര്‍ അലറിക്കൊണ്ട്‌ ഒരു കണ്ണും പൊത്തിപ്പിടിച്ചു താഴെ വീഴുന്നു )
ബലി: ഗുരുവിനു ഇതെന്തു പറ്റി. എന്തായാലും കിണ്ടി ശരിയായല്ലോ. ആദ്യം ചടങ്ങ് നടക്കട്ടെ.
(ബലി കാല് കഴുകുന്നത്തോടെ ഭീമാകാരമായി വലുതാകുന്ന വാമനന്‍)
വാമ: പ്രഭോ, ഞാന്‍ ആദ്യ ചുവടു കൊണ്ടു ഭൂമിയും പാതാളവും അളന്നു കഴിഞു. രണ്ടാമത്തെ കൊണ്ടു സ്വര്‍ഗ്ഗവും. ഇനി ഞാന്‍ എവിടെ മൂന്നാമത്തെ പാദം വെക്കും.
ബലി: പറഞ്ഞ വാക്കു ഞാന്‍ എന്തായാലും പാലിക്കും. അങ്ങ് എന്റെ തലയില്‍ മൂന്നാമത്തെ പാദം വെച്ചോളൂ.
വാമ: ബാലീ, അങ്ങയുടെ ധര്‍മ നിഷ്ടയില്‍ നാം സംപ്രീതനായി. ഞാന്‍ സാക്ഷാല്‍ മഹാ വിഷ്ണു ആണ്. അങ്ങയെ ദേവ കാര്യാര്‍ധം പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്താന്‍ പോകുന്നു. അതിന് മുന്പ് അങ്ങേക്ക് എന്തെങ്കിലും വരം തരാന്‍ നാം ആഗ്രഹിക്കുന്നു. ചോദിച്ചാലും.
ബലി: പ്രഭോ, അങ്ങനെ ആണെങ്കില്‍ എല്ലാ വര്‍ഷവും ഒരിക്കല്‍ എനിക്കീ പ്രജകളുടെ സന്തോഷവും സമാധാനവും വന്നു കാണാന്‍ അനുവദിക്കണം.
വാമ: തദാസ്തു.
ബലി: പോകുന്നതിനു മുന്പ് ഞാന്‍ ഗുരുവിനോട് ഒന്നു യാത്ര ചോദിച്ചോട്ടെ.
വാമ: ആയിക്കോളൂ
(ബലി ഗുരുവിനെ കുലുക്കി വിളിക്കുന്നു)
ബലി: ഗുരോ, ഗുരോ, എഴുന്നേല്‍ക്കൂ. ദേ എനിക്ക് മഹാവിഷ്ണു എല്ലാ വര്‍ഷവും നാട്ടില്‍ വന്നു പ്രജകളുടെ ക്ഷേമം കാണാന്‍ വരം തന്നു. എന്നെ ഇപ്പോള്‍ പാതാളത്തിലേക്ക്‌ വിടാന്‍ പോകുവാ.
ഗുരു: (ദേഷ്യത്തോടെ കണ്ണും പൊത്തി എഴുന്നേല്‍ക്കുന്നു)ഹും. നാം പറയുന്ന കേള്‍ക്കാതെ മണ്ടത്തരങ്ങള്‍ ഒക്കെ കാട്ടിയിട്ട് ഇപ്പോള്‍ വരം കിട്ടിയെന്നോ. എന്നാല്‍ നാം നിന്നെ ശപിക്കുന്നു. നീ പ്രജകളെ കാണാന്‍ വരുമ്പോളൊക്കെ എന്റെ ഈ കണ്ണ് പോയ കാര്യം നിന്നെ ഓര്‍മിപ്പിക്കാന്‍ നിന്റെ പ്രജകള്‍ കണ്ണും കളഞ്ഞു വിഷമിച്ചു നില്‍ക്കട്ടെ.

രംഗം 4: മന്ത്രി സഭ. കഥ പറഞ്ഞു നിര്‍ത്തുന്ന കാപ്ര.
മു. മ: അപ്പോള്‍ ഈ ശാപത്തില്‍ നിന്നും രക്ഷപെടാന്‍ എന്താ വഴി. അതോടെ പറഞ്ഞു തരണേ കാപ്രെ.
കാപ്ര: വഴി ഉണ്ട്. ഒന്നു, അങ്ങ് പടിഞ്ഞാറന്‍ നാടുകളില്‍ ചെയ്യുന്നപോലെ മദ്യത്തിനു വില കുറച്ചു കോള വില്‍ക്കുന്ന പോലെ വില്‍ക്കുക. അതല്ലെങ്കില്‍ പണ്ടു മാവേലി ഭരിച്ചപോലെ അങ്ങ് ഭരിക്കുക. കള്ളവും ചതിവും ഇല്ലാത്ത ഒരു നാടും ധര്‍മിഷ്ടരായ ഭരണാധികാരികളും.
(ശുഭം)

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:
ഓണ ദിവസങ്ങളില്‍ പരമാവദി സര്‍ക്കാര്‍ സാധനം മാത്രം സേവിക്കുക.
കള്ളും വാറ്റും പരമാവധി ഒഴിവാക്കുക.
ഇനി ബീവരെജില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ബില്ല് രണ്ടു ദിവസം സൂക്ഷിക്കുക, നഷ്ട പരിഹാരം കിട്ടാന്‍ ഉപകരിക്കും.

15 comments:

  1. കൊള്ളാം :-)
    സ്കിറ്റ് കളിച്ചതാ?

    ReplyDelete
  2. എന്നതാ പിള്ളേ, നാടകമാണോ?സംഭവം കിടിലന്‍
    ഓണാശംസകള്‍

    ReplyDelete
  3. നിയമ പ്രകാരമുള്ള മുന്നറിയിപ്പ്:
    ഓണ ദിവസങ്ങളില്‍ പരമാവദി സര്‍ക്കാര്‍ സാധനം മാത്രം സേവിക്കുക.
    കള്ളും വാറ്റും പരമാവധി ഒഴിവാക്കുക.
    ഇനി ബീവരെജില്‍ നിന്നാണ് വാങ്ങുന്നതെങ്കില്‍ ബില്ല് രണ്ടു ദിവസം സൂക്ഷിക്കുക, നഷ്ട പരിഹാരം കിട്ടാന്‍ ഉപകരിക്കും

    happy onam!

    ReplyDelete
  4. അരവിന്ദേട്ടാ, അരുണ്‍ ചേട്ടാ, രമനിഗ ചേട്ടാ, ഓണാശംസകള്‍. ഞാന്‍ ബ്ലോഗ്‌ എഴുതാന്‍ തന്നെ കാരണക്കാരായ നിങ്ങള്‍ തന്നെ എന്റെ ഈ ഓണം സ്പെഷ്യലില്‍ ആദ്യ കമന്റ് ഇട്ടതു ഒരു ഓണ സമ്മാനം പോലെ തോന്നുന്നു. നന്ദി. ഇന്നലെ ഓണം ഘോഷിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു ഐറ്റെമാ. സ്കിറ്റിന്റെ രൂപത്തില്‍ എഴുതുന്നതാണ് എളുപ്പം എന്ന് തോന്നി....ആരെങ്കിലും ഇതെടുത്ത് അവതരിപ്പിച്ചു അടി മേടിച്ചാല്‍ ഞാന്‍ ഉത്തരവാദി അല്ല കേട്ടോ....എല്ലാവര്ക്കും ഹാപ്പി ഓണം.

    ReplyDelete
  5. കൊള്ളാം കേട്ടോ. ഓണാശംസകള്‍!

    ReplyDelete
  6. കൊള്ളാം. എഴുത്ത്‌ അസ്സലായിട്ടുണ്ടു. വെള്ളമടി ഇല്ലാത്ത നല്ല ഒരു നാളേക്കു വേണ്ടി ഹ്രിദയം നിറഞ്ഞ ഓണാശ്ശംസകള്‍!!!!

    ReplyDelete
  7. ചാത്തനേറ്: ഹോ ഇതിന്റെ പിന്നില്‍ ഇങ്ങനൊരു മാരകശാപം ഒളിച്ചിരിപ്പുണ്ടായിരുന്നല്ലേ. ഓണാശംസകള്‍

    ReplyDelete
  8. Kollaam...!

    Aswadichu vaayichu! Congrats!

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്..
    ഓണാശംസകള്‍

    ReplyDelete
  10. രസായിട്ടുണ്ട്..ഓണാശംസകൾ !!

    ReplyDelete
  11. കൊള്ളാം...എല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  12. kurachu borayipoyilley koottukra... oru padu valichezhuthunnatu vayanayudey oru sugham kalayunnu... vimarshanam aayi thonnarutu...
    Iniyum chinthippikkukayum chirippikkukayum cheyyunna blogukalkkayi kathirikkunnu

    ReplyDelete
  13. രസായിട്ടുണ്ട്.....എല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  14. ശ്രീ,കുമാരന്‍, Reini, കുട്ടിച്ചാത്തന്‍, ജയന്‍, ഉണ്ണിച്ചന്‍, വീരു, അരീക്കോടന്‍ മാഷ്, മിന്നാമിന്നി എല്ലാവര്ക്കും നന്ദി. ഓണം എല്ലാവരും അടിച്ചു പൊളിച്ചു കാണും എന്ന് വിശ്വസിക്കുന്നു.
    അനോണിമസ്‌ കൂട്ടുകാരാ, താങ്കളുടെ നല്ല അഭിപ്രായത്തിനു നന്ദി. ഇത് ഞാന്‍ എഴുതണം എന്ന് വിചാരിച്ചു എഴുതിയതാ. സത്യം പറഞ്ഞാല്‍ അങ്ങനെ എഴുതിയ എന്റെ ആദ്യത്തെ പോസ്റ്റ്‌ ആയിരുന്നു ഇത്. ബ്ലോഗ്‌ തുടങ്ങിയിട്ടുള്ള ആദ്യത്തെ ഓണം അല്ലെ, ചുമ്മാ എങ്ങനാ ഒരു ആശംസ നേര്‍ന്നു പോകുന്നെ എന്നോര്‍ത്തപ്പോള്‍ എഴുതിയതാ. ഇതേ അഭിപ്രായം തന്നെ എന്റെ കൂട്ടുകാരായ ബിപിച്ചനും ഷാഹിമു‌ മെയില്‍ വഴി അറിയിച്ചിരുന്നു. വളിപ്പ് പരമാവധി കുറക്കാന്‍ ശ്രമിക്കാം കേട്ടോ. ഒരു വളിപ്പന്‍ ആണെന്ന് പൊതുവേ എല്ലാവരും പറയുന്ന കൊണ്ട് മുഴുവനായി മാറ്റാന്‍ പറ്റും എന്ന് ഉറപ്പു തരുന്നില്ല.
    ഓണത്തിന് ക്ലബ്ബില്‍ ഇത് സ്കിറ്റ് ആയി അവതരിപ്പിക്കുകയും അതിന്റെ നല്ല പ്രതികരണം നന്ദിയോടെ അറിയിക്കാന്‍ സന്മനസ് കാട്ടിയ എന്റെ പുതിയ കൂട്ടുകാരന്‍ എഴുപുന്നക്കാരന്‍ സാജുവിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete