വായനാനുഭവം - ലോറാ നീ എവിടെ - മുട്ടത്ത് വർക്കി
ന്യൂ ജൻ പുസ്തകവായനകൾക്കിടയിൽ പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു മുട്ടത്ത് വർക്കിയുടെ "ലോറാ നീ എവിടെ?" എന്ന നോവൽ വായന. ജനപ്രിയ സാഹിത്യത്തിന്റെ രാജാവായ മുട്ടത്ത് വർക്കിയുടെ അധികം കൃതികൾ ഞാൻ വായിച്ചിട്ടില്ലയെന്ന നഗ്നസത്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പക്ഷെ കുട്ടിക്കാലത്ത് കണ്ട പല മലയാളസിനിമകളുടെയും മൂലകഥ അദ്ദേഹത്തിൻ്റെ കൃതികൾ ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ 1971 ൽ സിനിമയാക്കപ്പെട്ട നോവലാണ് "ലോറാ നീ എവിടെ?"
പ്രേം നസീറും ഉമ്മറുമൊക്കെ അഭിനയിച്ച ആ സിനിമ കാണുന്നത് പോലെ തന്നെ നമുക്ക് നോവൽ ആസ്വദിച്ച് വായിക്കുവാൻ സാധിക്കും. 60-70 കളിൽ കണ്ടിരുന്ന ഒരു ലോ ക്ലാസ്സ്, മിഡിൽ ക്ലാസ് കുടുംബകഥ. ദരിദ്രകുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ ലോറ എന്ന നിഷ്കളങ്ക നായികയുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങളാണ് ഇതിവൃത്തം. ഇപ്പോഴത്തെ യുഗത്തിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത രീതിയിലെ ദുരന്തങ്ങളാണ് നായികയ്ക്ക് നേരിടേണ്ടി വരുന്നതെങ്കിലും അതിന്റെ യഥാർത്ഥ വികാരവിക്ഷുബ്ധതയോടെ വായനക്കാരനിലെത്തിക്കാൻ മുട്ടത്ത് വർക്കി എന്ന അതുല്യ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
1971 ലാണ് ഈ നോവൽ പ്രസിദ്ധപ്പെടുത്തിയത്.

No comments:
Post a Comment